Back To Top

October 13, 2024

പോലീസിനും മാധ്യമങ്ങള്‍ക്കമെതിരെ പരാതിയുമായി നടന്‍ സിദ്ദിഖ്.

By

കൊച്ചി : പോലീസിനും മാധ്യമങ്ങള്‍ക്കമെതിരെ പരാതിയുമായി നടന്‍ സിദ്ദിഖ്. ഡിജിപിക്ക് നല്‍കിയ പരാതി കൊച്ചി സിറ്റി പോലീസിന് കൈമാറി.

പോലീസും മാധ്യമങ്ങളും തന്നെയും മകനെയും പിന്തുടരുന്നുവെന്നാണ് സിദ്ദിഖിന്റെ ആരോപണം. തന്റെ നീക്കങ്ങള്‍ പോലിസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

 

അതേസമയം ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. വിവരം കോടതിയെ ധരിപ്പിക്കാനാണ് നീക്കം. രണ്ടാം വട്ട ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരായപ്പോഴും സിദ്ദിഖ് അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിരുന്നില്ല. സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്തിരുന്നില്ല

Prev Post

രാജ്യത്തെ മദ്രസകള്‍ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം

Next Post

ലൈഫ് പദ്ധതിക്കെതിരെയുള്ള പരാതി – വ്യക്തി വിരോധം മൂലം .

post-bars