മീനച്ചിൽ നദീതട പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കുക – അഡ്വ അനൂപ് ജേക്കബ് ( എം എൽ എ )
പിറവം : മുവാറ്റുപുഴയാറിലെ ജല സമൃദ്ധി ഇല്ലാതാക്കി എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളെ വരൾച്ചയിലേക്ക് നയിക്കുന്ന മീനച്ചിൽ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നും വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്നും അനൂപ് ജേക്കബ് എം എൽ എ ആവശ്യപ്പെട്ടു. പിറവം ടൗണിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മീനച്ചിൽ പദ്ധതി നടപ്പായാൽ മുവാറ്റുപുഴ വാലി ജലസേചന പദ്ധതികളും, ശുദ്ധജല പദ്ധതികളും ഇല്ലാതാകും. കടുത്ത വേനൽ ആയാൽ മുവാറ്റുപുഴയാറിലെ ജലനിരപ്പ് ഇപ്പോൾ തന്നെ പരിമിതമാണ്. ഈ സാഹചര്യത്തിൽ മറ്റു പദ്ധതി കളിലേക്ക് വെള്ളം കൊണ്ടു പോയാൽ മുവാറ്റുപുഴയാറിനെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷ കണക്കിന് ആളുകളുടെ ജീവിതം ദുരിത പൂർണമാകും. കേവലം രാഷ്ട്രീയ ലക്ഷ്യം മാത്രം മുൻനിർത്തിയുള്ള ഈ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണം .പിറവം ടൗണിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ കേരള കോൺഗ്രസ് (ജേക്കബ് ) നി. മണ്ഡലം പ്രസിഡന്റ് സുനിൽ ഇടപ്പലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാരായ രാജു പാണാ ലിക്കൽ, ജില്ല പ്രസിഡന്റ് ഇ എം മൈക്കിൾ, ആന്റണി പാലക്കുഴി, നി. മണ്ഡലം സെക്രട്ടറി ഡോമി ചിറപ്പുറത്ത്, നേതാക്കന്മാരായ തമ്പി ഇലവുംപറമ്പിൽ, ജോഷി കെ പോൾ,എം എ ഷാജി, രാജു തുരുത്തേൽ, ടി കെ അലക്സാണ്ടർ, റോയ് തിരുവാങ്കുളം, തോമസ് തേക്കുമ്മൂട്ടിൽ, പ്രിൻസ് വെള്ളറക്കൽ, ജോയി പ്ലാത്തോട്ടം, രാജു പള്ളിക്കാത്തടം, ജോസ് കരികുളം,കുര്യൻ കരിക്കോത്ത്, ലൗലി എബ്രഹാം, രാധ നാരായണൻ,ലളിത വിജയൻ,കുഞ്ഞുമോൻ ഫിലിപ്പ്, വിജയകുമാരി, ജ്യോതി രാജീവ്, അന്നമ്മ ഡോമി,ബീനാ ബാബു, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ, എന്നിവർ പ്രസംഗിച്ചു.
ചിത്രം : മീനച്ചിൽ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പിറവത്ത് നടത്തിയ ജനകീയ സദസ്സ് അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.