ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
പിറവം: ഓണക്കൂറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാക്കൂർ സ്വദേശി മുകുളേൽ അതുൽ അനി (22) യാണ് മരിച്ചത് . ഞായർ ഉച്ചകഴിഞ്ഞ് 2.36 ഓടെയാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് കക്കാട് റോഡിലേക്ക് തിരിഞ്ഞപ്പോൾ പിറവം ഭാഗത്ത് നിന്ന് വന്ന ബുള്ളറ്റ് ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ അതുലിനെ പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്ന അതുലിൻ്റെ മാതാവ് വത്സ, കക്കാട് ഭാഗത്തേക്ക് ബൈക്ക് ഓടിച്ചിരുന്ന കക്കാട് സ്വദേശിക്കും പരുക്കേറ്റിട്ടുണ്ട്.
ചിത്രം : അപകടത്തിൽ മരിച്ച അതുൽ അനി -22