കാറപകടത്തിൽ യുവാവ് മരിച്ചു.
പിറവം: മാമ്മലശേരിയിൽ ഇന്നലെ അർദ്ധരാത്രി ഉണ്ടായ കാറപകടത്തിൽ യുവാവ് മരിച്ചു. മാമലശ്ശേരി ഇടയത്ത് ( വാളാടിയിൽ ) പരേതനായ വി.എം മാത്യുവിന്റെ മകൻ സിബിൻ മാത്യു (കൊച്ചു വാവ 49 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ഓടെ വീട്ടിലേക്കുള്ള യാത്രക്കിടെ സിബിൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കാവുങ്കട എടയത്ത് പാലത്തിന് സമീപമുള്ള പാടത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് (6/11/2024) വൈകിട്ട് 4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാമലശ്ശേരി മോർ മിഖായേൽ യാക്കോബായ പള്ളി സെമിത്തേരിയിൽ.