വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പിറവം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാമമംഗലം , ഊരമന പെരുവംമൂഴി കുറുങ്ങാട്ട് നിഷാന്ത് നാരായണ (37) നാണ് മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് രാത്രി പന്ത്രണ്ട് മണിയോടെ കാക്കനാട് വാഴക്കാലയിലാണ് അപകടമുണ്ടയത്. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ എഫ്. ആൻഡ് ബി. വിഭാഗത്തിൽ ജോലിക്കാരനായ നിഷാന്ത് ഡ്യൂട്ടി കഴിഞ്ഞ രാത്രി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ നിഷാന്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവാവിനെ ആദ്യം കാക്കനാട് സൺ റൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്‌ച രാവിലെ എട്ട് മണിയോടെ മരിച്ചു. പെരുവംമൂഴി കുറുങ്ങാട്ട് പരേതനായ നാരായണൻ്റെയും രാമമംഗലം കിഴുമുറി തേവർകാട്ടിൽ കുടുംബാഗം രാധാമണിയുടെയും മൂന്ന് മക്കളിൽ ഇളയതാണ് നിഷാന്ത്. ഭാര്യ : മൂത്തകുന്നം മടപ്ലാത്തുരുത്ത് ആണ്ടലാട്ട് കുടുംബാംഗം അനു. സഹോദരങ്ങൾ: നയന, നിത. സംസ്‌കാരം ശനിയാഴ്‌ച 12.30 ന് പെരുവംമൂഴിയിലെ വീട്ടുവളപ്പിൽ.
ചിത്രം : നിഷാന്ത് നാരായണൻ
.