മണ്ണുമായി വന്ന ടിപ്പർ ലോറി കോലഞ്ചേരിയിലെ കടയ്ക്കകത്ത് കയറി.
“മണ്ണ് കടത്തൽ രാപകലില്ലാതെ. ”
“വളയം പിടിക്കലും – മൊബൈൽ ഫോൺ വിളിയുമായി ഡ്രൈവർമാർ പൊതുനിരത്തിൽ ”
“നടപടിയെടുക്കേണ്ട പോലീസ് നോക്ക് കുത്തിയാകുന്നു. ”
“അപകടം നടക്കുന്നത് കട തുറക്കാനായി വ്യാപാരി താക്കോൽ എടുക്കുന്നതിനിടയിൽ.”
“തലനാരിഴയ്ക്ക് രണ്ട് പേർ ഓടി മാറി. ”
വൻ ദുരന്തം ഒഴിവായി…..
കോലഞ്ചേരി: മണ്ണുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിൽ ഇടിച്ച് കയറി. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കോലഞ്ചേരി ജംഗ്ഷനിലുള്ള കടയിലേക്കാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ ടിപ്പർ ലോറി ഇടിച്ച് കയറിയത്. ഡ്രൈവർ ഉറങ്ങി പോയെന്ന സംശയം പറയുന്നു. പൂതൃക്ക പഞ്ചായത്തിലെ തമ്മാനിമറ്റത്ത് നിന്ന് മുഴു ലോഡ് മണ്ണുമായി വന്ന ടിപ്പർ ലോറിയാണ് അടപകടത്തിൽപ്പെട്ടത്. ആളുകളായിട്ടും വാഹനങ്ങളായിട്ടും സാധാരണ നല്ല തിക്കുള്ള കടയ്ക്ക് മുന്നിൽ അപകട സമയത്ത് ആളും വാഹനങ്ങളും ഇല്ലാതിരുന്നതും -കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന രണ്ട് പെൺകുട്ടികൾ ഓടി മാറിയതും,കട തുറക്കാൻ താക്കോലുമായി സ്ഥലത്ത് നിന്ന കടയുടമ ടിപ്പർ ലോറിയുടെ വരവ് കണ്ട് മാറിയതുമെല്ലാം വൻ ദുരന്തം ഒഴിവാക്കാൻ ഇടയായി. മണ്ണുമായി കറുകപ്പിള്ളി – കോലഞ്ചേരിൽ നിന്നും വന്ന ടിപ്പർലോറി നിയന്ത്രണം വിട്ട് ദേശീയ പാത മുറിച്ച് കടന്നാണ് എതിർ വശത്തെ ജോസഫ് എന്നയാൾ നടത്തുന്ന കടയിലേക്ക് ഇടിച്ച് കയറിയത്. കടയുടെ ഷട്ടറിനും മറ്റും കേടുപാടുകൾ പറ്റിയിട്ടുണ്ട്.കടയുടമ പരാതി നല്കിയതിനെ തുടർന്ന് ടിപ്പർ ലോറി പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
“ടോറസ് – ടിപ്പർ ഡ്രൈവർമാർ ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോണുകളുപയോഗിക്കുന്നത് സ്ഥിരം കാഴ്ച്ചയാകുന്നു. ”
ഇവരെ നിയന്ത്രിക്കാനോ കൂച്ച് വിലങ്ങിടുവാനൊ പോലീസ് അധികാരികൾക്ക് കഴിയുന്നില്ല. പൂതൃക്ക പഞ്ചായത്തിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും മണ്ണ് ഘനന ലോബി വീണ്ടും സജീവമായി തലപൊക്കി വരികയാണ്. രാപകലില്ലാതെയാണ് പലപ്പോഴും ഇവർ മണ്ണുമായി പായുന്നത്. മണ്ണ് കയറ്റാൻ വേണ്ടി നൂറ് കണക്കിന് വാഹനങ്ങൾ പോകുന്ന റോഡുകളിൽ അശ്രദ്ധമായി ലോറികൾ നിറുത്തിയിടുന്നതും -മണ്ണ് ലോറികളിൽ നിന്നും ഇവയുടെ ടയറുകളിൽ നിന്നും പറ്റിപിടിച്ച മണ്ണ് റോഡിൽ വീണ് കിടക്കുന്നതുമെല്ലാം അപകടം ക്ഷണിച്ച് വരുത്താൻ ഇടയാക്കുന്നു. ഇതെല്ലാം ശ്രദ്ധയിൽ പെട്ടിട്ടും വേണ്ടത്ര നടപടി എടുക്കാൻ അധികാരികൾ മനസ്സ് കാണിക്കാത്തത് തെറ്റുകളും അപകടങ്ങളും വർദ്ധിക്കാൻ ഇടയാക്കുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഫോട്ടോ: (1) കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ കോലഞ്ചേരി ജംഗ്ഷനിലെ കടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറിയ ടിപ്പർ ലോറി .
ഫോട്ടോ: (2) മണ്ണ് കയറ്റാനായി പൂതൃക്ക പഞ്ചായത്തിലെ ബ്ലായിപ്പടിയിൽ നിരനിരയായി റോഡിൽ നിറുത്തിയിട്ടിരിക്കുന്ന ടിപ്പർ ലോറികൾ.
(സജോ സക്കറിയ ആൻഡ്രൂസ് -കോലഞ്ചേരി)
Get Outlook for Android