വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
പിറവം : പിണറായി സർക്കാർ നടപ്പിലാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി മണീട് ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും നടത്തി. മണ്ഡലം പ്രസിഡന്റ് പി എസ് ജോബിന്റെ അധ്യക്ഷതയിൽനടത്തിയ പ്രതിഷേധപരിപാടിയിൽ ഡിസിസി ട്രഷറർ കെ കെ സോമൻ, എം പി ഏലിയാസ്, വി ജെ ജോസഫ്, ജയ സോമൻ, മോളി തോമസ്, ആലിസ് ബേബി, ജേക്കബ് പി കെ,എ കെ സോജൻ, പോൾ തോമസ്, സോജൻ എബ്രഹാം, ബേബി പുളിക്കൽ, സന്തോഷ് എം വടാത്ത്,എൽദോ കെ തോമസ്,കെ. എസ്. രാജേഷ്,C. G. മത്തായി,ബൈജു പി എബ്രഹാം, രാജു എ പി, ജെയിംസ് പി പി, രാജു നോഹ, തോമസ് കെ .വൈ, സന്തോഷ് പ്രകാശ്, സി പി വർഗീസ്, ബേബി പൗലോസ്,ജോയി കെ പി,തങ്കപ്പൻ കെ സി, അഭിലാഷ്,സി പി. വർഗീസ്, ജോയി പി വി, സുനിൽ വർഗീസ്, ഷിബു വർഗീസ്,ഷാജി, ബിജു വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം : അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി മണീട് ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും നടത്തുന്നു.