Back To Top

October 13, 2024

പെൻഷൻ ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിയ്ക്കണം

By

 

പിറവം : ക്ഷാമശ്വാസകുടിശിഖ ഏഴ് ഗന്ധു 22 ശതമാനം ഉടൻ വിതരണം ചെയ്യണമെന്നും, അഞ്ച് വർഷം കൂടുമ്പോഴുള്ള പെൻഷൻ ശമ്പള പരിഷ്കരണം കമ്മീഷനെ നിയമിക്കാതെ ഇടതു സർക്കാർ അട്ടിമറിച്ചിരിക്കുകയാണെന്നും മെഡിസെപ്പ് പദ്ധതി പെൻഷൻകാർക്ക് പ്രയോജനകരമായ രീതിയിൽ നടപ്പിലാക്കണമെന്നും 01-01-2021 മുതൽ 39 മാസത്തെ ക്ഷാമാശ്വാസ കുടിശിഖ , പെൻഷൻ പരിഷ്കരണ കുടിശിഖ ഉടൻ വിതരണം ചെയ്യണമെന്നും ആരക്കുന്നം ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറം ഹാളിൽ ചേർന്ന കെ എസ് എസ് പി എ മുളന്തുരുത്തി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു .സംസ്ഥാന സെക്രട്ടറി ജോർജ് പി എബ്രാഹം ഉദ്ഘാടനം ചെയ്തു മുളന്തുരുത്തി മണ്ഡലം പ്രസിഡൻ്റ് ബേസിൽ എൽ കിഴക്കേടം അദ്ധ്യക്ഷത വഹിച്ചു. മുൻ മുളന്തുരുത്തി ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് റെഞ്ചി കുര്യൻ കൊള്ളിനാൽ മുഖ്യ പ്രഭാഷണം നടത്തി പ്രൊഫ കെ ചന്ദ്രശേഖരപിള്ള, ജീവൽശ്രീ പി പിള്ള, റ്റി കെ ജോസഫ് എന്നിവർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ജൂലിയ ജെയിംസ്, എം എൻ രാമകൃഷ്ണ പണിക്കർ, ബെന്നി കെ പൗലോസ് തുടങ്ങിയവർ നവാഗതരെ സ്വീകരിച്ചു ആശംസകൾ അർപ്പിച്ചു കൊണ്ട് ബിജൂ തോമസ്, ബേബി തോമസ്, ഇ സി ജോർജ്,കുര്യാക്കോസ് റ്റി ഐസക്, എം വി ജോസ് റ്റി കെ ജോസഫ്, മൈഫി രാജു എന്നിവർ പ്രസംഗിച്ചു . തുടർന്നു എൻ പി രാജീവ് വരണാധികാരിയായി ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി പ്രസിഡൻ്റ്- ബേസിൽ എൽ കിഴക്കേടം

വൈസ് പ്രസിഡൻ്റ്മാർ – മാത്യു ജോസഫ്ലി, വിങ്ങ്സ്റ്റൺ കെ പൗലൂസ്

സെക്രട്ടറി- എം വി ജോസ്, ജോയിൻ്റ് സെക്രട്ടറിമാർ – രാജൂ കെ യു,

ബിജു വി വർഗീസ്, ട്രഷറർ- റ്റി കെ ജോസഫ്,

വനിത ഫോറം പ്രസിഡൻ്റ്- മൈഫി രാജു, സെക്രട്ടറി- ഷിന കുര്യൻ

ഓഡിറ്റർ- എൻ കെ സുനിൽ എന്നിവരെ തിരഞ്ഞെടുത്തു.

 

ചിത്രം : കെ എസ് എസ് പി എ മുളന്തുരുത്തി മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി ജോർജ് പി എബ്രാഹം ഉദ്ഘാടനം ചെയ്യുന്നു

 

Prev Post

ലൈഫ് പദ്ധതിക്കെതിരെയുള്ള പരാതി – വ്യക്തി വിരോധം മൂലം .

Next Post

രാഷ്ട്രീയ സ്വയംസേവക സംഘം പിറവം ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷവും പഥസഞ്ചലനവും   …

post-bars