അഭ്യന്തര വകുപ്പിലെ ക്രിമിനൽവൽക്കരണത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ്മ നടത്തി.
പിറവം : കേരളത്തിലെ അഭ്യന്തര വകുപ്പിലെ ക്രിമിനൽവൽക്കരണത്തിൽ പ്രതിഷേധിച്ചു കേരളത്തെ മാഫിയകൾക്ക് വിഹരിക്കുവാൻ സൗകര്യമൊരുക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കെണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു കെ.പി സി സി യുടെ ആഹ്വാനപ്രകാരം പിറവം ബ്ലോക്കു കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് നടന്ന ജനകീയ പ്രതിഷേധ കൂട്ടായ്മ്മ കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. ജോസ് അധ്യക്ഷത യോഗത്തിൽ ‘വിൽസൺ കെ. ജോൺ ഷാജു ഇലഞ്ഞി മറ്റം, കെ.ജി ഷിബു. അരുൺകല്ലറയ്ക്കൽ, പോൾ വർഗീസ് , റെജി ജോൺ. എം. എ ജേക്കബ്ബ് ‘ ബെന്നി സ്കറിയ, ജോൺസൺ ,പി.എസ് ജോബ്, സിജു പുല്ലബ്ര, കെ.കെ. സോമൻ, എന്നിവർ പ്രസംഗിച്ചു .
ചിത്രം : അഭ്യന്തര വകുപ്പിലെ ക്രിമിനൽവൽക്കരണത്തിൽ പിറവത്ത് നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ്മ മുൻ എം.എൽ.എ. വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.