വയോധികയുടെ സ്വർണ്ണ മാല മോഷ്ടിച്ച കേസിൽ ഇലഞ്ഞി സ്വദേശി പോലീസ് പിടിയിൽ.
കൂത്താട്ടുകുളം : വയോധികയുടെ സ്വർണ്ണ മാല മോഷ്ടിച്ച കേസിൽ ഇലഞ്ഞി സ്വദേശി പോലീസ് പിടിയിൽ. മംഗലത്തുതാഴം പാമ്പാറയിൽ മറിയക്കുട്ടിയുടെ 1.5 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിലാണ് ഇലഞ്ഞി കുളങ്ങരപ്പടി കാഞ്ഞിരത്തിങ്കൽ മഹേഷ് തങ്കച്ചൻ (24) ആണ് കൂത്താട്ടുകുളം പോലീസ് പിടികൂടിയത്.
19ന് രാവിലെയാണ് സംഭവം ഉണ്ടായത്. മറിയക്കുട്ടിയുടെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാല പ്രതി മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മറിയകുട്ടിയുടെ മകളുടെ മകന്റെ സുഹൃത്തായ മഹേഷ് ഇടയ്ക്ക് വീട്ടിൽ വരാറുണ്ടായിരുന്നു എന്നും സംഭവദിവസം മഹേഷ് വീട്ടിൽ വന്നിരുന്നു എന്നും മറിയക്കുട്ടി പോലീസ് നൽകിയ പരാതിയിൽ പറയുന്നത്. പോലീസ് പ്രാഥമിക അന്വേഷണത്തിൽ മഹേഷ് ആരോപണം നിഷേധിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരിയുടെ വീടിന്റെ പരിസരത്ത് മഹേഷ് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൂറ്റം സമ്മതിച്ചു. മോഷ്ടിച്ച മാല പാലായിലെ ഒരു സ്ഥാപനത്തിൽ വിറ്റതായി പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മാല പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു.
പോലീസ് പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂത്താട്ടുകുളം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ കെ.പി. സജീവിനെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അറസ്റ്റിലായ മഹേഷ് പോക്സോ കേസിൽ പ്രതിയാണ്.
ഫോട്ടോ :