ശ്രേഷ്ഠ ബാവായുടെ വേർപാടിൽ ബിപിസി കോളേജിൽ അനുശോചനയോഗം.
പിറവം : ശ്രേഷ്ഠ ഡോ. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ വേർപാടിൽ ബി പി സി കോളജ് അനുശോചനം രേഖപ്പെടുത്തി. പ്രിൻസിപ്പൽ ഡോ.ബേബി പോൾ, റവ. പൗലോസ് കാളിയമ്മേൽ കോർ -എപ്പിസ്കോപ്പ, ഫാ. മാത്യൂസ് ചാലപ്പുറം, ഡോ.റെജി ജോസഫ്, ഡോ. അനു പോൾ, യൂണിയൻ ചെയർമാൻ ആദിത്യൻ എന്നിവർ പ്രസംഗിച്ചു. ഡോ. സന്തോഷ് പോത്താറ അനുശോചന പ്രമേയം അവതരിപ്പിച്ചു.