എടക്കാട്ടുവയൽ പഞ്ചായത്തിൽ ഓണച്ചന്ത ആരംഭിച്ചു.
പിറവം : എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ 4 ദിവസം നീണ്ടു നിൽക്കുന്ന ഓണചന്ത പേപ്പതി ജംഗ്ഷൻ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കെ. ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു.എടയ്ക്കാട്ടുവയൽ കൃഷി ഓഫീസർ ഗോപിക എം ചന്ദ്രൻ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാലി പീറ്റർ, സ്റ്റാൻ്റിങ്ങ് കൗൺസിൽ ചെയർമാൻ ബോബൻ കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.ആശിഷ് , കെ.ജി രവീന്ദ്രനാഥ്, ലിസി സണ്ണി ഷേർളി രാജു,ബ്ലോക്ക് മെമ്പർ ജ്യോതി ബാലൻ, കൃഷി അസിസ്റ്റൻ്റുമാരായ കെ ജി. സുരേഷ്കുമാർ, ദിവ്യകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം : എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണചന്ത പേപ്പതി ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.