നൂറു ദിനം പൂർത്തീകരിച്ച നിറവില്‍ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പൊന്നോണം
പിറവം : പിറവം നഗരസഭയിലെ 262 അയ്യന്‍കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ഉത്സവബത്ത വിതരണം ചെയ്തു. 228 പ്രൊജക്ടുകളിലായി 39496 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 1,34,02,241/- (ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി രണ്ടായിരത്തി ഇരുനൂറ്റി നാല്‍പത്തിയൊന്ന്)രൂപ തൊഴിലാളികള്‍ക്ക് പൂര്‍ണ്ണമായും വിതരണം ചെയ്തു. 214 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പുറമെ 100 ദിനം പൂര്‍ത്തീകരിച്ച 48 ക്ഷീരകര്‍ഷകര്‍ക്കും ഉത്സവബത്ത വിതരണം ചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.പി സലീം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു ചെക്കിന്‍റെ വിതരണോത്ഘാടനം നടത്തി. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ബിമല്‍ ചന്ദ്രന്‍ ഷൈനി ഏലിയാസ്, വത്സല വര്‍ഗീസ്, കൗൺസിലർമാർ , സൂപ്രണ്ട് പി. സുലഭ , അയ്യന്‍കാളി തൊഴിലുറപ്പ് ഓവര്‍സിയര്‍ പൗര്‍ണമി എന്നിവർ സംബന്ധിച്ചു.
ചിത്രം : അയ്യന്‍കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത വിതരണം ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.