മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മണീടിൽ പ്രതിഷേധ തീപന്തം
പിറവം : മുഖ്യമന്ത്രിപിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട്
മണീട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യുടെ പ്രതിഷേധ തീപ്പന്തം മണീട് ഗാന്ധി സ്‌ക്വയറിൽ നടത്തി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,
നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് ജോബ് അധ്യക്ഷത വഹിച്ചു. ഡിസിസി ട്രഷറർ കെ.കെ. സോമൻ, പോൾ വർഗീസ്, എൽദോ ടോം പോൾ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിത്തു പ്രദീപ്,ജോൺ തോമസ്, ജയ സോമൻ,ശോഭ ഏലിയാസ്,സിജി ഷാജി,ആലിസ് ബേബി, ഷിജി ബിജു,കെ എസ് രാജേഷ്, എൽദോ തോമസ്, പി ഐ ഏലിയാസ്,പോൾ തോമസ്, സോജൻ എ.കെ. ,പി കെ പ്രദീപ്, സോജൻ എബ്രഹാം അമൽ ബാബു, ശ്യാം കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മണീടിൽ നടത്തിയ പ്രതിഷേധം .