Back To Top

September 12, 2024

പശുവിന്റെ കൊലപാതകം ബിജെപി കർഷകമോർച്ച എടക്കട്ടുവയലിൽ പ്രതിഷേധം നടത്തി

By

എടക്കാട്ടുവയൽ : വീട്ടമ്മയുടെ കറവപ്പശുവിനെ തൊഴുത്തിൽ കയറി അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയതിൽ ബിജെപി കർഷകമോർച്ച പ്രവർത്തകർ എടക്കാട് വയലിൽ പ്രതിഷേധയോഗം നടത്തി. ഈ ക്രൂരകൃത്യം ചെയ്ത വ്യക്തി ഇടതുപക്ഷ പ്രവർത്തകൻ ആയതുകൊണ്ടാണ് സർക്കാർ സംവിധാനങ്ങൾ ധനസഹായം പ്രഖ്യാപിക്കുവാനോ അധികൃതർ സംഭവസ്ഥലം സന്ദർശിക്കുവാനോ തയ്യാറാകാത്തതെന്ന് ബിജെപി ആരോപിച്ചു. നിർധനരായ ക്ഷീരകർഷിക്കും കുടുംബത്തിനും ജീവനോപാധി ഇല്ലായ്മ ചെയ്ത മനസ്സാക്ഷിയില്ലാത്ത പ്രതിയെ സംരക്ഷിക്കുന്നതിൽ നിന്ന് സിപിഎം നേതൃത്വം പിന്മാറണമെന്ന്ബിജെപി ആവശ്യപ്പെട്ടു.വീട്ടമ്മയ്ക്ക്നഷ്ടപരിഹാരം നൽകാനുംപ്രതിയെ മാതൃകാപരമായി ശിക്ഷിക്കാനും തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബിജെപിയും കർഷകമർച്ചയും തയ്യാറാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കർഷകമോർച്ച എറണാകുളം ജില്ലാ പ്രസിഡണ്ട് മനോജ്ഇഞ്ചൂർ. ഉദ്ഘാടനം ചെയ്തുജില്ലാ സെക്രട്ടറി എം ഐ സാജു അധ്യക്ഷത വഹിച്ചു ഇടക്കാട്ടുവയൽ പഞ്ചായത്ത് അംഗവും ബിജെപി സംസ്ഥാന കൗൺസിൽ അംഗവുമായ എം ആശിഷ് മുഖ്യ പ്രഭാഷണം നടത്തി, ബിജെപി ജില്ല ഉപ അധ്യക്ഷൻ വിഎസ് സത്യൻ, സംസ്ഥാന കൗൺസിൽ അംഗം പി കെ സജോൾ, ബിജെപി മണ്ഡലംജനറൽ സെക്രട്ടറി ടി കെ പ്രശാന്ത് മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് സുഷമ ജയൻ, വിജയ മോഹനൻ, കെ കെ ഉണ്ണികൃഷ്ണൻ, കെ ഡി മുരളീധരൻ, കെ ആർ തിരുമേനി, റെജി ചാക്കോ, കെ എൻ ബാബു, ഈ എ രവീന്ദ്രൻ, രാജൻ സീത കുന്നേൽ, അജി ഇടക്കാട്ടുവയൽ, അജിൽ വട്ടപ്പാറ, തുടങ്ങിയവർ സംസാരിച്ചു.

Prev Post

വയോജനങ്ങൾക്ക്‌ ഓണക്കോടിയും , ഓണക്കിറ്റും വിതരണം ചെയ്യും.

Next Post

കൃഷിഭവൻ ആഭിമുഖ്യത്തിൽ 4 ദിവസം നീണ്ടു നിൽക്കുന്ന (11/9/24-14/9/24) ഓണചന്ത

post-bars