പിറവം കൃഷി ഭവനിൽ ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചു.
പിറവം : കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ പഴം – പച്ചക്കറി ഓണസമൃദ്ധി കർഷക ചന്ത പിറവം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. വിപണി വിലയിൽ നിന്നും കൂടുതൽ വില നൽകി കർഷകരിൽ നിന്നും സംഭരിക്കുന്നതും വിപണി വിലയെക്കാൾ കുറഞ്ഞ വിലയിൽ കർഷകരിലേക്ക് എത്തിക്കുകയുമാണ് പദ്ധതി ലക്ഷ്യം.നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ. പി സലീം അധ്യക്ഷത വഹിച്ച യോഗത്തിൽ ആദ്യ വിൽപ്പന നടത്തി ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ അജേഷ് മനോഹർ , സ്ഥിരം സമിതി അംഗങ്ങളായ ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, രാജു പാണാലിക്കൽ, ജോജിമോൻ ചാരുപിലാവിൽ, പ്രശാന്ത് മമ്പുറത്ത്, ബബിത ശ്രീജി, ഗിരീഷ് കുമാർ, കൃഷി ഓഫീസർ ശീതൾ ബാബു പോൾ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ സജീവ് കുമാർ പി. കെ എന്നിവർ സംബന്ധിച്ചു. സെപ്റ്റംബർ 11 മുതൽ 14 വരെ കൃഷിഭവനിൽ ഓണവിപണി പ്രവർത്തിക്കും.
ചിത്രം : പിറവം കൃഷി ഭവനിൽ ഓണസമൃദ്ധി കർഷക ചന്ത നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം ചെയ്യുന്നു.