Back To Top

September 12, 2024

ആയുർവേദ ആശുപത്രിയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കമായി.

By

 

 

പിറവം :പിറവം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പിറവം സർക്കാർ ആയുർവ്വേദ ആശുപത്രിയിൽ പണികഴിപ്പിച്ച യോഗഹാൾ, മെഡിസിൻ സ്റ്റോർ റൂം, റാമ്പ് എന്നിവയുടെയും നവീകരിച്ച മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും പ്രവർത്തന ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവ്വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ കെ. പി. സലിം അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ വർഷങ്ങളായി എല്ലാ ദിവസവും മുടങ്ങാതെ സർക്കാർ ആയുർവ്വേദ ആശുപത്രിയിൽ ഉച്ച ഭക്ഷണം സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന പ്രമോദം പദ്ധതിയുടെ മാർഗ ദീപമായ മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് വേണ്ടി ഫാ. ജോസ് തോമസ് പൂവത്തിങ്കൽ ആദരവ് ഏറ്റ് വാങ്ങി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ,വത്സല വർഗീസ് കൗൺസിലർമാരായ തോമസ് മല്ലിപ്പുറം അന്നമ്മ ഡോമി, രമ വിജയൻ, ജോജിമോൻ ചാരുപ്ലാവിൽ ചീഫ് മെഡിക്കൽ ഓഫീസർ പി. ആർ സലിം എന്നിവർ പങ്കെടുത്തു.

 

ചിത്രം : പിറവം സർക്കാർ ആയുർവ്വേദ ആശുപത്രിയിൽ പണികഴിപ്പിച്ച യോഗഹാൾ, മെഡിസിൻ സ്റ്റോർ റൂം, റാമ്പ് എന്നിവയുടെയും പ്രവർത്തന ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.

 

 

Prev Post

കറുപ്പന്തറ, കുട്ടുമാം പറമ്പിൻ പരേതനായ കെ. ഓ. സേവ്യറിൻ്റെ ഭാര്യ ത്രേസ്യാമ്മ സേവ്യർ…

Next Post

പിറവം കൃഷി ഭവനിൽ ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചു.

post-bars