കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽതീ പന്തം കത്തിച്ച് പ്രതിഷേധം നടത്തി
കോലഞ്ചേരി : സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനും എഡിജിപി ആർഎസ്എസ് കൂട്ടുകെട്ടിനും എതിരെ മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീപ്പന്തം കത്തിച്ച്പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജെയിൻ മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം ടി ജോയി ഉദ്ഘാടനം നിർവഹിച്ചു. പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ മാത്യു കുരുമോളത്ത്, എം ടി തങ്കച്ചൻ, ടീ ഒ പീറ്റർ അരുൺ വാസു, ജെയിംസ് പാറേക്കാട്ടിൽ അനു ഇ വർഗീസ് ലോഹിതാഷൻ നായർ ഐഎൻടിസി മണ്ഡലം പ്രസിഡണ്ട് ടി എം ജോയ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ വീ ടീ ബേബി ബേസിൽ തങ്കച്ചൻ റ്റീ പി വർക്കി, എം എം ജോയി, പൈലി, ജോയി മാഷ്, ബിനോയി ജോസഫ്, ലതീഷ് അയ്യപ്പൻ, അതുൽജോയി, ബേസിൽ പുതുശ്ശേരി ഏലിയാസ് പഴയിടം. സാബു തുടങ്ങിയർ പ്രസംഗിച്ചു
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട്
പന്തംകൊളുത്തി പ്രകടനം നടത്തി
കോലഞ്ചേരി:
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക,വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പൂത്ത്യക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് പീറ്റർ കുപ്ലാശേരിയുടെ നേത്യത്വത്തിൽ നടത്തിയ പ്രകടനത്തിന് എൻ എൻ രാജൻ , അനിബെൻ കുന്നത്ത് ,എം എസ് മുരളീധരൻ,ടി പി വറുഗ്ഗീസ്, കെ ടി ഹരിദാസ്, റ്റി എ സുബ്രമണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.