കൃഷി ഭവനിൽ ഓണം കർഷക വിപണി
പിറവം : കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ പഴം – പച്ചക്കറി ഓണവിപണി സെപ്തംബർ 11 മുതൽ 14 വരെ പിറവം നഗരസഭ കൃഷിഭവനിൽ നടത്തുന്നു. നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ. പി സലീം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഓണവിപണിയുടെ ഉദ്ഘാടനം 11/09/24 (ബുധനാഴ്ച) രാവിലെ 9.30 ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുമെന്ന് പിറവം കൃഷി ഓഫീസർ അറിയിച്ചു.