സഹകരണ ഓണം വിപണി ആരംഭിച്ചു.
L
പിറവം : പിറവം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി പൂഞ്ചോലത്ത് ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. വ്യഴാഴ്ച വരെ ഓണവിപണി പ്രവർത്തിക്കും. വിപണിയുടെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് സി.കെ. പ്രകാശിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ:ജൂലി സാബു നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം , മുൻ ബാങ്ക് പ്രസിഡന്റ് കെ.എൻ . നാരായണൻ, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ് , ഗിരീഷ് കുമാർ, ബോർഡ് മെമ്പർമാരായ പി.കെ.പ്രസാദ്, കെ.കെ. സുരേഷ്,സാജു ചേന്നാട്ട്, ടി.എം. പോൾ, ലത ശങ്കർ, സിനി എൽദോ,മുൻ ബോർഡ് മെമ്പർവി.ആർ. സോമൻ,സെക്രട്ടറി റെനിഷ് കുമാർ കെ. ,സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.