സപ്ലൈകോ ഓണം ഫെയർ ആരംഭിച്ചു.
പിറവം : പിറവം സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ ഓണക്കാല വിപണി ഓണം ഫെയർ സെപ്റ്റംബർ 10 മുതൽ 14 വരെ സബ്‌സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യും. ഓണം ഫെയർ പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബുവിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. അനൂപ് ജേക്കബ്ബ് എം.ൽ.എ. ഉദ്ഘാടനം ചെയ്തു.നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ.പി സലിം ആദ്യ വില്പന നിർവഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർ ഡോ. അജേഷ് മനോഹർ,മുവാറ്റുപുഴ താലൂക്ക് സപ്ലൈകോ ഡിപ്പോ മാനേജർ സജീന ജി , മുവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസർ നിതിൻ കുര്യൻ, കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസർ ഷിജു തങ്കച്ചൻ,സപ്ലൈകോ പിറവം ഡിപ്പോ മാനേജർ അപ്പു കെ. എ. സപ്ലൈകോ പിറവം ഡിപ്പോ ജീവനക്കാർ എന്നിവർ പങ്കെടുത്തു.