മുല്ലപ്പെരിയാർ ഭീമ ഹർജി കൈമാറി .
പിറവം : 20 ലക്ഷം പേരുടെ ജീവൻ അപകടത്തിൽ ആകുന്ന ജല ബോംബായ മുല്ലപ്പെരിയാർ ഡാം ജനങ്ങൾക്ക് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ഡാം പണിയണം എന്നാവശ്യപ്പെട്ടു കൊണ്ട് മുല്ലപ്പെരിയാർ സംരക്ഷണ സമിതി കടമറ്റത്ത് വച്ച് നടത്തിയ യോഗത്തിൽ ഒപ്പിട്ട ഭീമ ഹർജി കൈമാറി. സുമി റോസ അധ്യക്ഷത വച്ചചടങ്ങിൽ 20 ലക്ഷം പേരുടെ ഒപ്പിട്ട ഭീമ ഹർജി പ്രധാനമന്ത്രിക്ക് സമർപ്പിക്കാൻ അഡ്വക്കറ്റ് പി പി രാധാ കൃഷ്ണന് കൈമാറിക്കൊണ്ട് പ്രിയദർശിനി കൾച്ചർ ഫോറം ചെയർമാൻ വർഗീസ് തച്ചിലുകണ്ടം ഉദ്ഘാടനം ചെയ്തു . അഡ്വക്കറ്റ് റസൽ ജോയ് മുഖ്യപ്രഭാഷണം നടത്തി ശ്രീജിത്ത് പിറവം, അലോഷ്യസ് മൂവാറ്റുപുഴ തുടങ്ങിയവർ സംസാരിച്ചു