വീട് വിട്ടിറങ്ങിയ മനോ ദൗർബല്യമുള്ള സുബ്രഹ്മണ്യന് അഭയമൊരുക്കി മഹോർ. ആറു മാസങ്ങൾക്ക് ശേഷം വീട്ടിലെത്തി .
പിറവം : : മനോ ദൗർബല്യമുള്ള ഗുരുവായൂർ സ്വദേശി സുബ്രഹ്മണ്യൻ (55) ആറ് മാസം മുമ്പ് വീട് വിട്ട് ഇറങ്ങി ട്രെയിനിൽ കയറി ചെന്ന് എത്തിയത് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ. യാതൊരു പരിചയവും ഇല്ലാത്ത സ്ഥലത്ത് എത്തിയ സുബ്രഹ്മണ്യൻ അവിടെ അലഞ്ഞു നടന്നു. മോഷ്ടാവാണെന്നു കരുതി നാട്ടുകാരും പോലീസും അടിച്ചോടിച്ചു.
ഗത്യന്തരമില്ലാതെ ഒരു ലോറിയിൽ കയറി ആന്ധ്രപ്രദേശിലെത്തി. ഭാഷ അറിയാതെ അലഞ്ഞു നടന്നു ചിലർ ഭക്ഷണം നൽകി.
ഇതിനിടെ സന്നദ്ധ പ്രവർത്തകർ സുബ്രഹ്മണ്യനെ അവിടെയുള്ള മാഹേർ കേന്ദ്രത്തിൽ ഏൽപ്പിച്ചു. മാഹേർ സ്ഥാപക ഡയറക്ടറും മലയാളിയുമായ സിസ്റ്റർ ലൂസി കുര്യൻ ആന്ധ്രപ്രദേശിലെ സെൻ്ററിൽ എത്തിയപ്പോൾ സുബ്രഹ്മണ്യനെ കണ്ട സംസാരിക്കുകയും
കേരളത്തിലെ മഹേർ കേന്ദ്രമായ പെരുമ്പിള്ളി മാഹേർ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്തു. മാഹേർ സ്നേഹതീരം ഇൻ ചാർജ്ജ് വർഗീസ് മാത്യു ആന്ധ്രപ്രദേശിലെത്തി സുബ്രഹ്മണ്യനെ കൂട്ടിക്കൊണ്ടുവന്നു. ഓഗസ്റ്റ് 5 ന് മാഹേറിൽ എത്തിയ സുബ്രഹ്മണ്യന് ചികിത്സ നൽകി. വ്യക്തതയില്ലാതെ സംസാരിക്കുന്ന സ്വഭാവമായിരുന്നു. നിരന്തരമായ ആശയവിനിമയത്തിന് ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമാണ് വീട് എന്ന കാര്യം പറഞ്ഞത്. മാഹേർ പ്രൊജക്റ്റ് മാനേജർ ഇ ആർ വിജയൻ ഗുരുവായൂരിൽ എത്തി അന്വേഷണം നടത്തിയതിൻ്റെ ഫലമായി ബന്ധുക്കളെ കണ്ടെത്തി. സുബ്രഹ്മണ്യന്റെ സഹോദരൻ ശ്രീധരനും മകൻ ശ്രീനാഥും ഗുരുവായൂർ പോലീസും ചേർന്ന് ഇന്നലെ പെരുമ്പിള്ളി മാഹേർ കേന്ദ്രത്തിൽ എത്തി സുബ്രഹ്മണ്യനെ വീട്ടിലേക്കു കൂട്ടികൊണ്ടു പോയി.