പുതുവേലി കാഞ്ഞിരമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു
കൂത്താട്ടുകുളം : പുതുവേലി കാഞ്ഞിരമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു. ഇന്നലെ രാവിലെ 7.45 ആണ് സംഭവം. കൂത്താട്ടുകുളം ഭാഗത്തുനിന്നും ലോഡുമായി വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പാസഞ്ചർ ക്യാബിൻ പൂർണ്ണമായി കത്തി നശിച്ചു. ക്യാമ്പിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം ഒതുക്കി നിർത്തുകയായിരുന്നു. തുടർന്ന് കൂത്താട്ടുകുളത്തു നിന്നും അഗ്നിശമനസേനയെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. അപകടകാരണം ഷോർട്ട് സർക്യൂട്ട് മൂലം ആണെന്നാണ് പ്രാഥമിക നിഗമനം.
ഫോട്ടോ : പുതുവേലി കാഞ്ഞിരമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ച നിലയിൽ.