കലാലയങ്ങളിൽ ജനാധിപത്യം നിലനിര്‍ത്തണം ; മുഹമ്മദ് ഷിയാസ്
പിറവം : ക്യാമ്പസുകള്‍ സജീവമാകണമെന്നും,ജനാധിപത്യം കലാലയങ്ങളില്‍ നിലനിര്‍ത്തണം എന്നും ഡി.സി.സി. പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്. കെ.എസ്.യു. പിറവം നിയോജകമണഡലം പ്രസിഡന്‍റായി എല്‍ദോസ് ജോയ് ചാര്‍ജ്ജ് എടുക്കുന്ന യോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പിറവം ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച യോഗത്തിൽ യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.ആർ ജയകുമാര്‍, ഡി.സി.സി. ജനറൽ സെക്രട്ടറമാരായ കെ.ആർ. പ്രദീപ് കുമാർ, സുജിത്ത് പോള്‍,മണ്ഡലം പ്രസിഡന്‍റ്അ രുണ്‍കല്ലറക്കല്‍,നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, ബിജു വാളാടിയില്‍,ഭാഗ്യനാഥ് എല്‍ദോ ചാക്കോ ജോഷി,മോന്‍സി കോട്ടപ്പുറം,വര്‍ഗ്ഗീസ് കെ.വി, കെ.എം. ക്രിഷ്ണലാല്‍, ജിത്തു പ്രദീപ്,എല്‍ദോ ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.