Back To Top

September 3, 2024

കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

By

 

പിറവം : നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. രാമമംഗലം മണീട് ഏഴക്കരനാട് വെട്ടിത്തറ ഭാഗത്ത് താണിയിൽ വീട്ടിൽ ജിബിൻ റ്റി തങ്കച്ചൻ (37) നെയാണ് 6 മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. രാമമംഗലം, കുന്നത്തുനാട്, പിറവം പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ അതിക്രമിച്ച് കടക്കൽ മോഷണം, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസം ചെയ്യുക, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ ഏപ്രിലിൽ രാമമംഗലം കടവ് ഭാഗത്തെ ബാർബർ ഷോപ്പിൽ അതിക്രമിച്ച് കയറി കടക്കാരനെ കരിങ്കല്ലു കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചതിനും, കടയ്ക്ക് നാശനഷ്ടം വരുത്തിയതിനും അറസ്റ്റ് ചെയ്ത് രാമമംഗലം പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് സ്റ്റേഷൻ ലോക്കപ്പിൽ സൂക്ഷിച്ച സമയം ലോക്കപ്പിൻ്റെ ഗ്രിൽ തകർത്ത് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിനും, പോലീസ് സ്റ്റേഷൻ വസ്തുവകകൾക്ക് നാശനഷ്ടം വരുത്തിയതിനുമായി രജിസ്റ്റർ ചെയ്ത 2 കേസുകളിൽ ‘ പ്രതിയായതിനെ തുടർന്നാണ് നടപടി.

Prev Post

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത ദമ്പതികളെ രാമമംഗലം പൊലീസ് പിടി കൂടി…

Next Post

കലാലയങ്ങളിൽ ജനാധിപത്യം നിലനിര്‍ത്തണം ; മുഹമ്മദ് ഷിയാസ്

post-bars