Back To Top

August 22, 2024

സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ആരംഭിച്ചു

ഇലഞ്ഞി : സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ആരംഭിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുന്നാക്ക സമുദായ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ നിർവഹിച്ചു. അനൂപ് ജേക്കബ് എംഎൽഎ അലുമിനിയം അസോസിയേഷൻ ഉദ്ഘാടനവും അംഗത്വ വിതരണവും നിർവഹിച്ചു.

സ്‌കൂൾ മാനേജർ ഫാ.ജോസഫ് എടത്തുംപറമ്പിൽ അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ്ജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ലോഗോ പ്രകാശനവും പാലാ സെൻ്റ് തോമസ് കോളേജ് റിട്ട. പ്രിൻസിപ്പാൾ ഫാ.ഡോ.ജെയിംസ് ജോൺ മംഗലത്ത്, ജനറൽ കൺവീനർ പ്രിൻസിപ്പാൾ രാജേഷ് സി. കുന്നുംപുറം, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മാജി സന്തോഷ്, വാർഡ് അംഗം സുമോൻ ചെല്ലപ്പൻ, അലുമ്‌നി പ്രസിഡന്റ് ഡോ. വി. എം. മാത്യു, അലുമ്‌നി സെക്രട്ടറി കെ.പി.ശ്രീകുമാർ, പി.ടി.എ. പ്രസിഡന്റ് ജീസ് ഐസക്, പ്രധാന അധ്യാപിക സിൽജ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.

 

വിവിധ കലാകായിക മത്സരങ്ങളും സാംസ്കാരിക സമ്മേളനങ്ങൾ, പ്രതിഭാ സംഗമം തുടങ്ങി നിരവധി കലാപരിപാടികളുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നടക്കുന്നത്.

 

ഫോട്ടോ : ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ മുന്നാക്ക സമുദായ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

Prev Post

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

Next Post

സർവ ശിക്ഷ കേരളയുടെ (എസ്.എസ്.കെ) നേതൃത്വത്തില്‍ ആരംഭിച്ച സ്കില്‍ ഡെവലപ്മൻറ് സെൻററിലൂടെ ആറ്…

post-bars