കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
കോലഞ്ചേരി :കോലഞ്ചേരി ഗ്യാസ് ഗോഡൗണിന് സമീപം ബാങ്ക് മാനേജരുടെ വീട് കുത്തിത്തുറന്നു മോഷണം നടത്തിയ പ്രതിയെ പുത്തൻ കുരിശ് പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കോലാനി തൃക്കയിൽ വീട്ടിൽ സെൽവകുമാർ എന്ന സുരേഷ്കുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ബാങ്ക് മാനേജരും കുടുംബവും വിദേശത്ത് മക്കളുടെ അടുത്ത് പോയ സമയത്താണ് മോഷ്ടാവ് വീടിൻ്റെ മുൻ വാതിൽ തകർത്ത് കയറിയത്. വീട്ടിൽ ഉണ്ടായിരുന്ന സി.സി.ടി.വിയുടെ ക്യാമറകൾ കേടുപാടുകൾ വരുത്തിയിട്ടാണ് പ്രതി പോയത്. പകൽ കറങ്ങിനടന്നു ആളുകൾ ഇല്ലാത്ത വീടുകൾ കണ്ടുവെച്ച് രാത്രി വാതിലുകൾ തകർത്തു വീടുകളിൽ കയറി മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.
33 മോഷണ കേസുകളിൽ പ്രതിയായ സെൽവകുമാർ ആറുമാസങ്ങൾക്കു മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.ഏഴുമാസങ്ങൾക്ക് മുമ്പ് രാമമംഗലത്ത് പ്രവാസിയുടെ വീട് കുത്തി തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ അറസ്റ്റിലായ പ്രതി വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുത്തൻകുരിശ് എസ് എച്ച് ഒ. കെ.പി ജയപ്രസാദ്
എസ് ഐ മാരായ
സി.ഒ സജീവ് ലാൽ,
ശശിധരൻ
എ.എസ്.ഐ. മനോജ്കുമാർ എസ്. സി. പി.ഒ. അശ്വിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.