Back To Top

August 6, 2024

നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി

 

 

പിറവം: പിറവം കക്കാട് ഷാപ്പുംപടിയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി. തിങ്കൾ രാത്രി 9 ടെയാണ് സംഭവം. കാറിലുണ്ടായിരുന്ന മണീട് സ്വദേശികളായ നാലുപേർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്‌ഫോർമർ പൂർണ്ണമായും തകർന്നു. നിരവധി അപകടങ്ങളാണ് ഈ ട്രാൻഫോർമാർ കേന്ദ്രീകരിച്ച് ഉണ്ടായിട്ടുള്ളത്. രണ്ട് മാസം മുമ്പ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ട്രാൻഫോർമറിൽ ഇടിച്ച് ഒരാൾ മരിച്ചിരുന്നു. വിവിധ അപകടങ്ങളിലായി അനേകം പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു. ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് നാളുകളായി നാട്ടുകാർ ആവശ്യപെടുന്നുണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതിവിതരണവും ഗതാഗതവും തടസപ്പെട്ടു.

Prev Post

വയനാടിന് സഹായഹസ്തവുമായി കൂത്താട്ടുകുളത്തെ ഓട്ടോറിക്ഷ ഡ്രൈവർ

Next Post

കോട്ടയം റയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷൻ ആക്കണം :- ഫ്രാൻസിസ് ജോർജ് എം.പി.

post-bars