സി.കെ.റെജി അനുസ്മരണം – കരിയർ ഗൈഡൻസ് ക്ലാസ്സും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.
പിറവം : സി.പി..എം തൃപ്പുണിത്തുറ ഏരിയാ കമ്മിറ്റി അംഗവും, കണയന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റുമായിരുന്ന സി.കെ റെജിയുടെ ഒന്നാം അനുസ്മരണത്തോടനുബന്ധിച്ച് സി.പി..എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ്സും പ്രതിഭാസംഗമവും ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.
മുളന്തുരുത്തി പഞ്ചായത്തിലെ എസ് എസ് എൽ സി ,പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും അനുമോദിച്ചു. എജ്യൂക്ഷേൻ ഡിപ്പാർട്ട്മെൻ്റ് കരിയർ ഗൈഡൻസ് സ്‌റ്റേറ്റ് ഫാക്കൽറ്റി ബി ജ്യോതിഷ് കുമാർ കരിയർ ഗൈഡൻസ് ക്ലാസ്സ് നയിച്ചു. കുസാറ്റ് വൈസ് ചാൻസിലർ പ്രൊഫ. പി.ജി ശങ്കരൻ മുഖ്യാതിഥി ആയി . സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.സി. ഷിബു, ആരക്കുന്നം സെൻ്റ് ജോർജ് വലിയപള്ളി വികാരിമാരായ ഫാ.ഷാജി മാമൂട്ടിൽ, ഫാ.റോണി രാജൻ, ഏരിയാ കമ്മിറ്റി അംഗവും കണയന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡൻറുമായ എം.പി.ഉദയൻ, ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ, ആരക്കുന്നം പള്ളി ട്രസ്റ്റി ബോബി പോൾ, സെൻ്റ് ജോർജ് ഹെസ്കൂൾ ഹെഡ് മിസ്ട്രസ് ഡെയ്സി വർഗീസ് ,സി. കെ റെജിയുടെ കുടുംബാംഗങ്ങൾ ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ. വേണു, കെ. എ ജോഷി, ലിജോ ജോർജ്, അരുൺ പോട്ടയിൽ എന്നിവർ സംസാരിച്ചു.
