പൂതൃക്ക പഞ്ചായത്തിൽ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു.
കോലഞ്ചേരി : പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കിങ്ങിണിമറ്റത്ത് എം ചാക്കോപ്പിള്ള മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ ബഡ്സ് സ്കൂളിൻ്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം പി നിർവ്വഹിച്ചു. വളരെയധികം കഴിവുകൾ ഒളിഞ്ഞിരിക്കുന്ന വ്യക്തിത്വങ്ങൾ ഉള്ളവരാണ് ഭിന്ന ശേഷക്കാരായ കുഞ്ഞുങ്ങളെന്ന് എം പി പറഞ്ഞു. അവർക്കും അവരുടെ രക്ഷകർത്താക്കൾക്കും ഉത്തരം സ്ഥാപനങ്ങൾ എറെ ഉപകരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ എം.എല്‍.എ. വി പി സജീന്ദ്രൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കമ്യൂണിറ്റി ഹാളിൻ്റെ പ്രവർത്തനോദ്ഘാടനം പി. വി ശ്രീനിജിൻ എം .എൽ . നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.പി. വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മ്യൂണിറ്റി ഹാളിന് സൗജന്യമായി സ്ഥലം നൽകിയ കോലഞ്ചേരി മെഡിക്കൽ കോളേജ് സിഇഒ &സെക്രട്ടറിയും പരേതനായ എം ചാക്കോപ്പിള്ളയുടെ മകനുമായ ജോയ് പി ജേക്കബിന് ബെന്നി ബഹനാൻ എം പി മെമൻ്റോ നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ , ലിസ്സി അലക്സ് ,വൈസ് പ്രസിഡൻ്റ് സിനി ജോയി, പൂത്ത്യക്ക സഹകരണ ബാങ്ക് പ്രസിഡൻ്റ് അനി ബെൻകുന്നത്ത്, കോലഞ്ചേരി പ്രവാസി അസ്സോസിയേഷൻ പ്രസിഡൻ്റ് ഷിബു കെ കുര്യാക്കോസ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിബു കെ കുര്യാക്കോസ് ,സിന്ധു വി , രജീന റ്റി. എം., ജോയി പി. ജേക്കബ്, ഷൈജ റെജി, രാജമ്മ രാജന്‍, മാത്യൂസ് കുമ്മണ്ണൂര്‍, ബിന്ദു ജയന്‍, ബിജു കെ. ജോര്‍ജ്, നിഷ സജീവ്, ജിന്‍സി മേരി വര്‍ഗീസ്, സംഗീത ഷൈന്‍, എന്‍. വി. കൃഷ്ണന്‍കുട്ടി, എം. വി. ജോണി, ശോഭന സലീപന്‍, മോന്‍സി പോള്‍. ഹേമലത രവി, പ്രദീപ് എബ്രഹാം, രഞ്ജിത് വി.ജി തുടങ്ങിയവർ പ്രസംഗിച്ചു.
Get Outlook for Android