Back To Top

July 17, 2024

ശക്തമായ കാറ്റിൽ മരം വൈദ്യുതി ലൈനിൻ്റെ മുകളിൽ വീണു.

കോലഞ്ചേരി: ശക്തമായ കാറ്റിൽ മരം വൈദ്യുതി ലൈനിൻ്റെ മുകളിൽ വീണു. കോലഞ്ചേരി കോടതി-മിനി ബൈപാസ് റോഡിലേക്ക് ഇന്നലെ രാവിലെ പത്തോടെയാണ് റബ്ബർ മരം വൈദ്യുതി ലൈനിൻ്റെ മുകളിലൂടെ റോഡിലേക്ക് വീണത്.

ആശ്രമം-വടവുകോട് റോഡിലേക്ക് ഇന്നലെ രാവിലെ 11 മണിയോടെയാണ് പൊങ്ങില്യം വൈദ്യുതി ലൈനിൻ്റെ മുകളിലൂടെ റോഡിന് കുറുകെ വീണത്. പാങ്കോട് വെട്ടുകുഴി പുത്തൻപുരയിൽ രാജൻ്റെ മരമാണ് വീണത്.

രണ്ട് സ്ഥലങ്ങളിലും പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മഹേഷ്, എന്നിവരുടെ നേതൃതത്തിൽ മരം മുറിച്ച് നീക്കി. സേനാംഗങ്ങളായ സതീഷ് ചന്ദ്രൻ, വി.വൈ. ഷമീർ, ആർ. രതീഷ്, വി.പി. ഗഫൂർ, എസ്. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

 

….. ഫോട്ടോ……

 

കോലഞ്ചേരി കോടതി-മിനി സിവിൽ സ്റ്റേഷൻ ബൈപാസ് റോഡിൽ വീണ മരം പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ നിന്നെത്തിയ സേനാംഗങ്ങൾ മുറിച്ചു മാറ്റുന്നുണ്ടോ.

Prev Post

108 ആംബുലൻസ് ജീവനക്കാരുടെ സമരം എത്രയും വേഗം ഒത്ത്‌ തീർപ്പാക്കണം .

Next Post

മഴക്കെടുതി അടിയന്തിര സഹായം എത്തിക്കണം :- ഫ്രാൻസിസ് ജോർജ് എം.പി

post-bars