കർക്കിടക മാസത്തില്‍ രാമപുരത്തെ നാലമ്ബലങ്ങളിലേയ്ക്ക് കെ എസ് ആർ ടി സി നടത്തുന്ന സർവ്വീസുകളിലേയ്ക്ക് ബുക്കിങ്ങ് ആരംഭിച്ചു
കോട്ടയം: കർക്കിടക മാസത്തില്‍ രാമപുരത്തെ നാലമ്ബലങ്ങളിലേയ്ക്ക് കെ എസ് ആർ ടി സി നടത്തുന്ന സർവ്വീസുകളിലേയ്ക്ക് ബുക്കിങ്ങ് ആരംഭിച്ചു . കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നുമായി ഈ തീർത്ഥാടന കാലത്ത് നൂറ്റി അമ്ബതോളം സർവ്വീസുകള്‍ക്കാണ് കെഎസ്ആർടിസി തയ്യാറെടുക്കുന്നത്. ഭക്തജനങ്ങള്‍ക്കും സംഘടനകള്‍ക്കും മുൻകൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
രാമപുരത്തെ നാലമ്ബലങ്ങള്‍ തമ്മിലുള്ള ആകെ ദൂരം 18 കി.മി മാത്രമായതിനാല്‍ വളരെ കുറഞ്ഞ സമയം കൊണ്ട് ഉച്ചപൂജയ്ക്ക് മുൻപ് ദർശനം പൂർത്തിയാക്കാമെന്നുള്ളതിനാല് ബുക്കിങ്ങില്‍ വലിയ വർദ്ധനവ് ഉണ്ടാകുന്നുണ്ടെന്നും തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങളൊരുക്കി വളരെ പെട്ടന്ന് ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന രീതിയിലാണ് സർവ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു
.രാമപുരത്തെ നാലമ്ബലദർശനത്തിന് ബജ്റ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ബുക്ക് ചെയ്ത തീർഥാടകാരെയാണ് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകളില്‍ നാലമ്ബലങ്ങില് എത്തിക്കുന്നത്.
കർക്കിടക മാസത്തിന്റെ പുണ്യ നാളുകളില്‍ ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘന ക്ഷേത്രങ്ങള്‍ ഒരേ ദിവസം ദർശനം നടത്തുന്ന ആചാരമാണ് നാലമ്ബല ദർശനം. അൻപതു പേര് അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഒന്നിച്ചു ബുക്ക് ചെയുന്നതിനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. സോണല്‍ കോ- ഓർഡിനേറ്റർ ആര് അനീഷ്, കോട്ടയം -എറണാകുളം ജില്ലാ കോ -ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർക്കാണ് രാമപുരം നാലമ്ബലക്രമീകരണത്തിന്റെ ചുമതല.
കോതമംഗലം 9846926626
9656637383
മൂവാറ്റുപുഴ
9447737983
കൂത്താട്ടുകുളം
9497883291
9400944319
പിറവം
9446206897