മുതിർന്ന കരയോഗം വനിതാസമാജം പ്രവർത്തകരെ ആദരിച്ചു.
പിറവം : അഞ്ചെൽപ്പെട്ടി 2761 ആം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗത്തിലെ മുതിർന്ന വനിതാസമാജം പ്രവർത്തകരെയും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു.
താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്യംദാസ്, താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീകുമാർ, വനിതാ സമാജം പ്രസിഡന്റ് ജയാ സോമൻ, കരയോഗം പ്രസിഡന്റ് രാജശേഖരൻ തമ്പി, സെക്രട്ടറി രാമൻകുമാർ,വൈസ് പ്രസിഡന്റ് കെ എൻ ഗോപാലകൃഷ്ണൻ നായർ, ഖജാൻജി അഡ്വ സി പി മഹേഷ് വനിതാ സമാജം പ്രസിഡന്റ് സുശീല സുരേന്ദ്രൻ സെക്രട്ടറി നീതു സിജു തുടങ്ങിയവർ പ്രസംഗിച്ചു.