ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു.
പിറവം: നഗരസഭയുടെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തിൽ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സലീം അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, അഡ്വ.ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ ജോജിമോൻ ചാരുപ്ലാവിൽ, രമാ വിജയൻ, ബബിത ശ്രീജി, ക്ലീൻ സിറ്റി മാനേജർ സി.എ നാസർ എന്നിവർ പ്രസംഗിച്ചു.
കുടുംബശ്രീ ബ്ലോക്ക് ഓർഡിനേറ്റർ ഷാഫിനാ, സി.ബിനീഷ്, റെജുല, അശ്വിൻ, ഹരിതമ സേന അംഗങ്ങൾ എന്നിവർ നേതൃത്വ൦ നൽകി.