Back To Top

June 20, 2024

മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ സ്ഥാപക സെക്രട്ടറിയും കോലഞ്ചേരിയുടെ സമഗ്ര വളർച്ചയ്ക്കുമായി പ്രയത്നിച്ച എം. ചാക്കോപ്പിള്ളയുടെ 37-ാം അനുസ്മരണം നാളെ (21-6) നടക്കും

കോലഞ്ചേരി: മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ സ്ഥാപക സെക്രട്ടറിയും കോലഞ്ചേരിയുടെ സമഗ്ര വളർച്ചയ്ക്കുമായി പ്രയത്നിച്ച എം. ചാക്കോപ്പിള്ളയുടെ 37-ാം അനുസ്മരണം നാളെ (21-6) നടക്കും. രാവിലെ 6ന് ആശുപത്രി ചാപ്പലിൽ കുർബ്ബാനയും ധൂപപ്രാർത്ഥനയും നടക്കും. ഉച്ചകഴിഞ്ഞ് 3 ന് മെഡിക്കൽ കോളജ് കോൺഫ്രൻസ് ഹാളിൽ

അനുസ്‌മരണ സമ്മേളനവും, സ്‌മാരക പ്രഭാഷണവും നടക്കും.

ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പ്രശസ്ത‌ നോവലിസ്റ്റും, ചിന്തകനും ഗവേഷകനുമായ സി. രാധാകൃഷ്ണൻ “ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാവി : വെല്ലുവിളികളും സാധ്യതകളും ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

Prev Post

മാർക്കറ്റ് റോഡിൽ കൃഷിഭവനു സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു

Next Post

പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്ര കൗണ്ടറിൽ മോഷണം: പ്രതിയെ അറസ്റ്റ് ചെയ്തു

post-bars