പട്ടികജാതി സംവരണചട്ടം അട്ടിമറിച്ച് ബന്ധു നിയമനം നടത്തിയെന്നാരോപിച്ചു കെ.പി.എം.എസ് ധർണ്ണ നടത്തി
പിറവം : കേരള സർക്കാർ വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ എറണാകുളം ജില്ലയിൽ മുളന്തുരുത്തി ഐ.സി ഡി എസ് പ്രൊജക്ട് പരിധിയിലുള്ള മുളന്തുരുത്തി പഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിൽ നിലവിലെ ഒഴിവുകൾ നികത്തുന്നതിനായി നിയമനം നടത്തിയതിൽ പട്ടികജാതി സംവരണം അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി കേരള പുലയൻ മഹാസഭ കണയന്നൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ്ണ കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി പി.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ശശി കോയിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് സെക്രട്ടറി സി.എ പുരുഷൻ, സംഘടനാ സെക്രട്ടറി കെ.റ്റി . അയ്യപ്പൻ കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. പവിത്രൻ, റ്റി.എ കുമാരൻ എന്നിവർ സംസാരിച്ചു.
