തിരുവാണിയൂർ വൈ.എം.സി.എ നിർമ്മിച്ച സ്പോർട്സ് സെന്ററിന്റെയും എ.സി. ഹാളിന്റെയും ഉദ്ഘാടനം വൈ.എം.സി.എ ദേശീയ അധ്യക്ഷൻ ഡോ. വിൻസന്റ് ജോർജ് നിർവഹിച്ചു
കോലഞ്ചേരി: തിരുവാണിയൂർ
വൈ.എം.സി.എ നിർമ്മിച്ച സ്പോർട്സ് സെന്ററിന്റെയും എ.സി. ഹാളിന്റെയും ഉദ്ഘാടനം വൈ.എം.സി.എ ദേശീയ അധ്യക്ഷൻ ഡോ. വിൻസന്റ് ജോർജ് നിർവഹിച്ചു. തിരുവാണിയൂർ വൈ.എം.സി.എ. പ്രസിഡന്റ് റോയി സി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ. ദേശീയ ട്രഷറർ റെജി ജോർജ് ഇടയാറമുള മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി.എ ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോ ചാരിറ്റി പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം മുൻ റീജണൽ ചെയർമാൻ പ്രൊഫ. ജോയി സി. ജോർജ് നിർവഹിച്ചു. കേരള റീജിയൻ വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, സബ് റീജിയൻ ചെയർമാൻ അനിൽ ജോർജ്, മുൻ ചെയർമാൻ എൻ ടി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, തിരുവാണിയൂർ ലയൻസ് ക്ലബ് പ്രസിഡന്റ് പിജെ മാത്യു, വൈഎംസിഎ തിരുവാണിയൂർ സെക്രട്ടറി ഷനോജ് എബ്രഹാം, ട്രഷറർ പോൾ എ. പൗലോസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.സി. ജോർജ് കുട്ടി, ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഇ.പി. യേശുദാസ് എന്നിവർ എന്നിവർ പ്രസംഗിച്ചു.