എസ്.എസ് എൽ.സി: കോലഞ്ചേരി മേഖലയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം.
കോലഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ കോലഞ്ചേരി മേഖലയിലെ സ്കൂളുകൾക്ക് ഉജ്വല വിജയം. ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ കടയിരുപ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി 27-ാം തവണയും നൂറ് മേനി കരസ്ഥമാക്കി. 29 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ 10 പേർക്ക് ഒമ്പത് എ പ്ലസ് നേടി. ഇവിടെ 234 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാന നേട്ടം. പരീക്ഷ എഴുതിയ 397 വിദ്യാർത്ഥികളും വിജയം കരസ്ഥമാക്കിയതോടെ ഇത്തവണയും നൂറുമേനി വിജയം. ഇതിൽ 56 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. മൂവ്വാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്ക് ഇരുത്തി നൂറു മേനി വിജയം നേടിയതും എബനേസറിന് ഇരട്ടി മധുരമായി മാറി.
വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നൂറ് ശതമാനം വിജയം നേടി. 160 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 31 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
പുത്തൻകുരിശ് എം.എ.എം ഹയർ സെക്കൻഡറി സ്കൂളിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. 59 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 12 പേർക്ക് എല്ലാ വിഷയങ്ങൾക്കും, 11 പേർക്ക് 9 എ പ്ലസും നേടി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനം വിജയം. പത്ത് വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 4 വിദ്യാർഥികൾക്ക് 9 എ പ്ലസ് നേടി. 67 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
കണ്യാട്ടുനിരപ്പ് സെൻ്റ് ജോൺസ് ജെ.എസ്. എച്ച്.എസിൽ 69 വിദ്യാർഥികളിൽ 23 എ പ്ലസ് നേടിയാണ് നൂറ് മേനി സ്വന്തമാക്കിയത്.
പൂതൃക്ക ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനം വിജയം കൈവരിച്ചു. 44 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 3 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.