Back To Top

May 8, 2024

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി വിജയം കൈവരിച്ചു പിറവം സെൻ്റ് ജോസഫ്‌സ് ഹൈസ്കൂൾ.

 

പിറവം : ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 84 ഫുൾ A പ്ലസും, 7 പേർക്ക് 9 A പ്ലസും 18 പേർക്ക് 8 A പ്ലസും നേടിക്കൊണ്ട് നൂറ് മേനി കരസ്ഥമാക്കി പിറവം സെൻ്റ് ജോസഫ്‌സ് ഹൈസ്കൂൾ.

174 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. പിറവം ഉപജില്ലയിൽ

തുടർച്ചയായി ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന

സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ പഠനത്തിന് പുറമെ കലാ കായിക മേഖലകളിലും കാരുണ്യ പ്രവർത്തനങ്ങളിലും മികവു തെളിയിച്ചുകൊണ്ട് മറ്റ് സ്കൂളുകൾക്ക് ഒരു മാതൃകയാണ്.

വിദ്യാർത്ഥികളെ സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ. വർഗീസ് പണ്ടാരംകുടിയിൽ, പ്രധാനാധ്യാപകൻ ദാനിയേൽ തോമസ് പി.ടി.എ പ്രസിഡൻ്റ് ബിജു തങ്കപ്പൻ എന്നിവർ അഭിനന്ദിച്ചു.

 

Prev Post

സണ്ടേസ്ക്കൂൾ ശതാബ്ദി ആഘോഷ സമാപനം

Next Post

പിറവത്ത്‌ കനത്ത കാറ്റും മഴയും, നിരവധി മരങ്ങൾ കടപുഴകി വീണു, വൈദുതി ബന്ധം…

post-bars