വിഷുവിനും സപ്ലൈക്കോ കാലി- റീത്തു വച്ചു പ്രതിഷേധിച്ചു .
പിറവം : വിഷു പ്രമാണിച്ച് പിറവത്ത് സപ്ലൈക്കോയിൽ സബ് സിഡി സാധനങ്ങൾ ഒന്നും ഇല്ലാത്തതിൽ പ്രതിക്ഷേധിച്ച് നഗരസഭ യു.ഡി.എഫ്. കൗൺസിലർമാർ റീത്ത് വച്ച് പ്രതിക്ഷേധിച്ചു. വിഷുവിന് തലേന്നാൾ സാധനങ്ങൾ വാങ്ങുവാൻ വരുന്ന സാധാരണക്കാരായ ആളുകൾ നിരാശരായി തിരികെ പോകുന്ന സ്ഥിതി വിശേഷമാണ് നിലവിൽ. ഈസ്റ്റർ,റംസാൻ ദിവസങ്ങളിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. പ്രതിക്ഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ അദ്ധ്യക്ഷനായി. കൗൺസിലർമാരായ വത്സല വർഗീസ്, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത്, ജിൻസി രാജു, പ്രശാന്ത് ആർ, ജോജി മോൻ സി.ജെ., ലത വിജയൻ എന്നിവർ പ്രസംഗിച്ചു.