ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചു.
പിറവം : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജിരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്‍മി പാർട്ടി പിറവത്ത് പ്രതിഷേധ പ്രകടനം നടത്തി. മുഴുവൻ പ്രതിപക്ഷ പാർട്ടികളെയും ഇ.ഡി.യെ ഉപയോഗിച്ചു തകർക്കാനുള്ള ശ്രമമാണ് ബി.ജെ.പി.യു, മോദിയും നടത്തുന്നതെന്ന് യോഗം ആരോപിച്ചു . പ്രതിഷേധ പ്രകടനത്തിന് ആം ആദ്‍മി പാർട്ടി നേതാക്കളായ മത്തായി രാമംമംഗലം, ഡോ. സബീന, സെലിൻ ഫിലിപ്പ്, സാജു വർഗീസ്, ബേബിച്ചൻ തോമസ്, തങ്കച്ചൻ മണീട് തുടങ്ങിയവർ നേതൃത്വം നൽകി.
