കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവക്ഷേത്രത്തിൽ സർപ്പപൂജയും സർപ്പം തുള്ളലും നടന്നു.
സർപ്പം തുള്ളലും നടന്നു.
പിറവം: കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവ ക്ഷേത്രത്തിൽ
സർപ്പപൂജയും സർപ്പം തുള്ളലും നടന്നു. ക്ഷേത്രം തന്ത്രി ഇളമണ്ണ് ശങ്കരൻ നമ്പൂതിരി കാർമികനായി. മഹാമൃത്യുഞ്ജയ ഹോമവും ഭസ്‌മക്കളവും പൊടിക്കളവും തീർത്ത് പൂജയും പാട്ടും നടത്തി.പുലർച്ചെ കൂട്ടകളമെഴുതി പൂജയും പാട്ടും നടത്തി.
പാമ്പാക്കുട പി.പി രഞ്ജന്റെ നേതൃത്വത്തിൽ പുള്ളുവവീണ, കുടം, ഇലത്താളം എന്നിവയുടെ താളമേളത്തിനൊത്ത് നാഗസ്തുതികൾ പാടി. പാഴൂർ പടിപ്പുര കവലയിൽനിന്ന് കുംഭകുട താലപ്പൊലി ഘോഷയാത്ര, രാത്രി ഘണ്ഠാകർണ്ണന് തെണ്ട് നിവേദ്യം, വലിയ ഗുരുതി, ദാഹ പൂജ എന്നിവ നടന്നു. ക്ഷേത്രം ഭാരവാഹികളായ എം.എസ്. രാമചന്ദ്രൻ, പി.പി മോഹനൻ, എം.ബി. ഗോപൻ, വി.റ്റി.സജി തുടങ്ങിയവർ നേതൃത്വം
നൽകി.