പിറവം താലൂക്ക് ആശുപത്രിയിൽ സി ടി സ്‌കാനും ഫ്രീസർ മോർച്ചറിയും ഒരുക്കും
പിറവം: പിറവം നഗരസഭ വാർഷിക പദ്ധതി വികസന സെമിനാറിൽ 11 കോടി രൂപയുടെ പദ്ധതി രേഖ അവതരിപ്പിച്ചു.കണ്ണീറ്റുമല ശ്മശാന നവീകരണം, താലൂക്ക് ആശുപത്രിയിൽ ഫ്രീസർ സംവിധാനത്തോടെയുള്ള മോർച്ചറി, സി റ്റി സ്‌കാൻ, അങ്കണവാടി, സ്‌കൂൾ, ആശുപത്രി എന്നിവയ്ക്കായി 1. 62 ലക്ഷം രൂപ നീക്കി വെച്ചു.
നെൽകൃഷി വികസനത്തിന് 30 ലക്ഷം, ക്ഷീരകർഷകർക്ക് 5 ലക്ഷം, അതിദരിദ്രർക്ക് വേണ്ടി മൈക്രോ പ്ലാൻ ൪ ലക്ഷം, അങ്കണവാടി പോഷകാഹാരത്തിന് 14 ലക്ഷം, വിജയഭേരി സ്കോളർഷിപ്പ്
10 ലക്ഷം, ഷീ ടോയ്‌ലറ്റ്-ഫീഡിംഗ് റൂം എന്നിവക്ക് 7 ലക്ഷം, ഭിന്നശേഷി
സ്കോളർ ഷിപ്പ് 5 ലക്ഷം, പാലിയേറ്റീവ് കെയറിന് 15 ലക്ഷം, ഡയാലിസിസ് യൂണിറ്റിന് 10 ലക്ഷം, റോഡ് നവീകരണത്തിന് 2.93 കോടി, രൂപയും റോഡിതര വിഭാഗത്തിന് 2.37 കോടി,കൊമ്പനാമല ടാങ്ക് നിർമ്മാണം 8.30 കോടി എന്നിങ്ങനെ തുക നീക്കിവച്ചു.നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ
ജൂബി പൗലോസ് സെമിനാർ അവതരിപ്പിച്ചു.ബിമൽ ചന്ദ്രൻ, സെക്രട്ടറി വി പ്രകാശ്‌കുമാർ എന്നിവർ സംസാരിച്ചു.