Back To Top

January 12, 2024

തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് വികാരി ഫാ.സിറിയക് തടത്തിൽ കൊടിയേറ്റി

കൂത്താട്ടുകുളം : ടൗൺ തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് വികാരി ഫാ.സിറിയക് തടത്തിൽ കൊടിയേറ്റി. ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന ഫാ.ജോസഫ് അട്ടാങ്ങാട്ടിൽ, വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് – ഫാ.ജോസഫ് ചൂരയ്ക്കൽ, 6.30ന് ടൗൺ ചുറ്റി തിരുനാൾ പ്രദക്ഷിണം,

7നു ലദീഞ്ഞ്, 7.45നു സമാപന പ്രാർത്ഥന, 8 നു ആകാശ വിസ്മയം, നേർച്ച വിതരണം.

 

പ്രധാന തിരുനാൾ ദിനമായ 14 നു

രാവിലെ ആറിന് വിശുദ്ധ കുർബാന, 9.30ന് തിരുനാൾ റാസ – ഫാ.മാത്യു കവളംമാക്കൽ, ഫാ.ജോയൽ ഇഞ്ചക്കുഴിയിൽ, ഫാ.പ്രിൻസ് വള്ളോപുരയിടം, തിരുനാൾ സന്ദേശം – ഫാ.ജോയൽ ഇഞ്ചക്കുഴിയിൽ, 11.30 നു സെന്റ് ജോർജ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം, ഉച്ചയ്ക്ക് 12ന് ലദീഞ്ഞ്, 12.30 നു സമാപനാശിർവാദം, സ്നേഹവിരുന്ന്.

 

വികാരി ഫാ.സിറിയക് തടത്തിൽ, സഹ വികാരി ഫാ.ജോസഫ് അട്ടാങ്ങാട്ടിൽ, കൈക്കാരന്മാരായ കനൂപ് ചിറകണ്ടത്തിൽ, ടോമി കിഴക്കേകോഴിപ്ലാക്കിൽ, സണ്ണി പാലയോലിക്കുന്നേൽ, ബിജു കുന്നത്ത്, പ്രസുദേന്തി അബ്രാഹം മരുതുവെട്ടിയാനിക്കൽ എന്നിവരാണ് തിരുനാളിനു നേതൃത്വം നൽകുന്നത്.

 

ഫോട്ടോ : ടൗൺ തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് വികാരി ഫാ.സിറിയക് തടത്തിൽ കൊടിയേറ്റുന്നു. ഫാ.ജോയൽ ഇഞ്ചക്കുഴിയിൽ, ഫാ.ജോസഫ് അട്ടാങ്ങാട്ടിൽ എന്നിവർ സമീപം.

Prev Post

കേരള യൂത്ത് ഫ്രണ്ട്(എം) ജില്ല നേതൃത്വ യോഗം

Next Post

പടിക്കപ്പറമ്പിൽ സിബി പി.മാത്യു (49) നിര്യാതനായി.

post-bars