പ്രഭാത സവാരിക്കിടെ സ്കൂട്ടർ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.
പിറവം: പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേരെ സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിറവം തോട്ടഭാഗം നാരേകാട്ട് പോൾ (രാജു-65), ചെട്ടിയാകുന്നേൽ സിറിയക് (64) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 5.30-ഓടെ പാലത്തിന് സമീപം ദേവീതീയേറ്റർ ജംഗ്ഷനിലാണ് അപകടം. പ്രഭാത നടത്തത്തിനിടെ ഇരുവരേയും സ്കൂട്ടർ ഇടിച്ച് തെറിച്ചു വീഴുകയായിരുന്നു.
ഈ സമയത്ത് ഇതു വഴിയെത്തിയ മുവാറ്റുപുഴയിലെ വെഹിക്കിൾ ഇൻസ്പെക്ടർ ജീൻസ് ജോർജാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പിറവത്തു നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
സിറിയക്കിനേയും, പോളിനേയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരുടെയും കാലുകൾ ഒടിഞ്ഞിട്ടുണ്ട്. സിറിയക്കിന് തലയക്കും പരിക്കേറ്റു. സ്കൂട്ടർ ഓടിച്ചിരുന്നയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്
.