Back To Top

January 5, 2024

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ കണക്കിന്റെ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന പ്രദർശനം.

 

പിറവം : ഗണിത ശാസ്ത്രത്തിന്റെ ചരിത്രത്തിലേയ്ക്ക് വെളിച്ചംവീശി ഒരു പോസ്റ്റർ പ്രദർശനം. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറിലെ ലളിതവിദ്യാ പ്രതിഷ്ഠാനത്തിലാണ് വ്യത്യസ്ഥമായ പോസ്റ്റർ പ്രദർശനം ഒരുക്കിയിരിക്കുന്നത്. സർവകലാശാലയിലെ സ്കൂൾ ഓഫ് എത്തിക്ക്സ്, ഗവർണൻസ്, കൾച്ചർ ആന്റ് സോഷ്യൽ സിസ്റ്റംസിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾക്കും ഗണിതശാസ്ത്രത്തിൽ താൽപര്യമുള്ളവർക്കും ഒരുപോലെ പ്രയോജനപ്രദമായ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പൗരാണീക യുഗം മുതൽ ഓരോ കാലഘട്ടങ്ങളിലും ജീവിച്ചിരുന്ന മഹത്‌വ്യക്തികൾ ഗണിതശാസ്ത്രത്തിന് നൽകിയ സംഭാവനകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗണിതശാസ്ത്രവുമായി ഒരു ബന്ധവുമില്ലെന്ന് പൊതുവെ ധരിച്ചിരിക്കുന്ന ഫ്ലോറൻസ് നൈറ്റിംഗേൽ, ലോകപ്രശസ്ത ചിത്രകാരനായ ലിയാർണാഡോ ഡാവിഞ്ചി തുടങ്ങിയ പ്രതിഭകൾ ഗണിതശാസ്ത്രത്തിന് നൽകിയ സംഭാവനകൾ എത്രവലുതാണെന്ന് മനസിലാക്കാൻ പ്രദർശനം സഹായിക്കുന്നു എന്നതാണ് വലിയ നേട്ടം. സ്കൂൾ വിദ്യാർഥികളാണ് പ്രദർശനം കാണുന്നതിനായി എത്തുന്നവരിൽ ഏറിയപങ്കും. സർവകലാശാലയിലെ അധ്യാപകർ പ്രദർശനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം കണക്കിനെ ലളിതമായി പഠിക്കുന്നതിലുള്ള വഴികളും വിദ്യാർഥികളുമായി പങ്കുവയ്ക്കുന്നു. 2000 സ്ക്വയർഫീറ്റിൽ പരന്നുകിടക്കുന്ന പ്രദർശനത്തിൽ 160 പോസ്റ്ററുകൾ ഒരുക്കിയിട്ടുണ്ട്

.

Prev Post

പിറത്ത് വിവിധ പള്ളികളിൽ ഇന്ന് പെരുന്നാൾ പ്രദക്ഷിണം

Next Post

കാരുണ്യം കരങ്ങളിലേക്ക് “അമ്മയോടൊപ്പം” പദ്ധതി നടത്തി.

post-bars