മണ്ണത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2023 – 24 വർഷത്തെ സപ്തദിന എൻഎസ്‌എസ് സഹവാസ ക്യാമ്പ് വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു.
തിരുമാറാടി : മണ്ണത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2023 – 24 വർഷത്തെ സപ്തദിന എൻഎസ്‌എസ് സഹവാസ ക്യാമ്പ് വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.വി.ജോയിയുടെ അദ്ധ്യക്ഷത വഹിച്ചു. മണ്ണത്തൂർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജി.മഞ്ജുള, സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സാജു സി. അഗസ്റ്റിൻ, പി.ടി.എ പ്രസിഡന്റുമാരായ ഷിബു ജോസഫ്, സിബി കൊട്ടാരം, സ്കൂൾ മാനേജിംഗ് ബോർഡ് അംഗം ജോഷി.കെ.പോൾ, പ്രോഗ്രാം ഓഫീസർ റ്റി.എം.സുധീർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച് സപ്തദിന എൻഎസ്‌എസ് സഹവാസ ക്യാമ്പ് തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് യോഗം ഉദ്ഘാടനം ചെയ്യുന്നു.