ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണം 17ന്
പിറവം: കക്കാട് എസ്‌എൻഡിപി ശാഖ പൂർത്തിയാക്കിയ
ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൻ്റെ സമർപ്പണവും ഗുരുദേവ പ്രതിഷ്ഠയും 17നു നടക്കും. ചടങ്ങിനു തുടക്കം കുറിച്ചു വ്യാഴം രാവിലെ 8നു ശാഖാ പ്രസിഡൻ്റ് എം.ടി. ബിജു പരിയാരുമറ്റം പതാക ഉയർത്തും. 4നു പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിൽ നിന്നു വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. പ്രസിഡന്റ് കെ.കെ. തമ്പിയുടെ അധ്യക്ഷതയിൽ എസ്എൻ ഡിപി വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ ഉദ്ഘാടനം ചെയ്യും. 5നു കക്കാട് ജംക്ഷനിൽ വിഗ്രഹ ഘോഷയാത്രയ്ക്കു സ്വീകരണം, 6നു സ്വാമി ശിവനാരായണ തീർഥയുടെ കാർമികത്വത്തിൽ ഗുരുഗണപതി പൂജാനന്തരം, ആചാര്യവരണം എന്നിവ നടക്കും. 15നും 16നും പുലർച്ചെ 6നു ഗുരു പൂജയോടെ ചടങ്ങുകൾ ആരംഭിക്കും. 15നു വൈകിട്ട് 7നു ആത്മീയ പ്രഭാഷണം, പ്രസാദ ഊട്ട്, 16നു വൈകിട്ട് 7നു സ്വാമി ശിവനാരായണ തീർഥ അനുഗ്രഹ പ്രഭാഷണം നടത്തും. 17നു 9.30നും 10നും മധ്യേയുള്ള മുഹൂർത്തത്തിൽ സ്വാമി ശിവനാരായണ തീർഥയുടെ കാർമികത്വത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, തുടർന്നു കലശാഭിഷേകം, ഗുരുപൂജ. 12നു ഗുരുദേവ ക്ഷേത്ര സമർപ്പണവും പൊതുസമ്മേളനവും യൂണിയൻ പ്രസിഡൻ് വി. കെ.നാരായണൻ ഉദ്ഘാടനം ചെയ്യും
.