Back To Top

December 5, 2023

കോൺഗ്രസ്സിന്റെ തിരിച്ച് വരവിന് ചാലക ശക്തിയാകുവാൻ ഐ.എൻ.ടി.യു.സിക്ക് ആകണം . ആർ. ചന്ദ്രശേഖരൻ.

 

കോലഞ്ചേരി: രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തിരിച്ച് വരവിന് ചാലക ശക്തിയാകുവാൻ ഐ.എൻ.ടി.യു.സിക്ക് ആകണമെന്നും നിലവിൽ തൊഴിലാളികളുടെ എല്ലാ ആനുക്യൂല്യങ്ങളും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ഇല്ലാതാക്കിയെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ.കോലഞ്ചേരിയിൽ നടന്ന ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷേമ നിധിയും പെൻഷനുകളും മുടങ്ങി തൊഴിലാളികൾ ദുരിതമനുഭവിക്കുമ്പഴും കോർപ്പറേറ്റുകൾക്ക് വഴിയൊരുക്കുന്ന നിലപാടുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തി.

പാർമെന്റ് പാസാക്കിയ കർഷകനിയമങ്ങളടക്കം എല്ലാ ആനുകൂല്യങ്ങളും തൊഴിലാളി വിരുദ്ധമാണെന്നും നിലവിൽ കിട്ടുന്ന ആനുകൂല്യങ്ങൾപോലും തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് രാജ്യത്ത് സംജാതമാകുന്നതെന്നും അഡ്വ.ജയശങ്കർ ചൂണ്ടിക്കാട്ടി.

ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി എണ്ണൂറോളം പ്രധിനിധികളാണ് സമ്മേളനത്തിൽപങ്കെടുത്തത്.

 

ജവഹർലാൽ നെഹ്റുവും ആധുനിക ഇന്ത്യയും എന്ന് വിഷയത്തിൽ ഡോ. ടി എസ് ജോയി ക്ലാസ്സെടുത്തു.കോൺഗ്രസ്സും ട്രേഡ് യൂണിയൻ ചരിത്രവും വിഷയത്തിൽ എഐസിസി ട്രെയിനംഗ് കോഡിനേറ്റർ അബ്ദുൾ റഷീദ് വിഷ്വൽ സെമിനാർ നയിച്ചു.

 

ഐ.എൻ.ടി.യു.സി സംസ്ഥാന വൈ.പ്രസിഡന്റ് വി പി ജോസഫ്,വീക്ഷണം മാനേജിംഗ് ഡയറക്ട്ർ ജയ്സൺ ജോസഫ്, ഐ.എൻ.ടി.യു.സി സംസ്ഥാന ഭാരവാഹികളായ എം .എം രാജു,ടി കെ രമേശൻ,സാജു തോമസ്,ജില്ലാ വൈ.പ്രസിഡന്റ് കെ കെ റഷീദ്,ജില്ലാ ജനറൽ സെക്രട്ടറി പി പി അവറാച്ചൻ,സ്വാഗത സംഘം ചെയർമാൻ ഏലിയാസ് കാരിപ്ര, കൺവീനർ പോൾസൺ പീറ്റർ , ജില്ലാ ട്രഷറർ സ്ലീബാ സാമുവൽ , സ്വാഗത സംഘം ട്രഷറർ എം പി സലിം , എം എസ് മുരളി, എൻ എൻ രാജൻ, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

 

(ഫോട്ടോ:കോലഞ്ചേരിയിൽ നടന്ന ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.)

Prev Post

മാമ്മലശേരി വട്ടങ്ങാട്ട് പൗലോസ് എബ്രഹാം(70) അന്തരിച്ചു

Next Post

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആട് ചത്തു

post-bars